സംസ്ഥാനത്തെ യുവജനങ്ങള്‍ക്കിടിയില്‍ തൊഴില്‍രഹിതര്‍ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ യുവജനങ്ങള്‍ക്കിടിയില്‍ തൊഴില്‍രഹിതര്‍ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
Sep 26, 2024 08:00 PM | By PointViews Editr


തിരുവനന്തപുരം: സംസ്ഥാനത്തെ യുവജനങ്ങള്‍ക്കിടിയില്‍ തൊഴില്‍രഹിതര്‍ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയം പുറത്തുവിട്ട ലോബര്‍ ഫോഴ്‌സ് സര്‍വേയിലാണ് കേരളത്തിലെ കണക്കുകള്‍ രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന് വ്യക്തമാക്കുന്നത്. 100ല്‍ 29 യുവാക്കള്‍ തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുന്നുവെന്നാണ് സര്‍വേയില്‍ പറയുന്നത്. 29 വയസ്സുവരെയുള്ള ആളുകളുടെ കണക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്രഭരണപ്രദേശങ്ങളായ ആന്‍ഡമാന്‍, ലക്ഷ്ദ്വീപ് എന്നിവിടങ്ങള്‍ മാത്രമാണ് ഈ കണക്കില്‍ കേരളത്തെക്കാള്‍ കൂടുതലുള്ളത്.


രാജ്യത്തിൻ്റെ സ്ഥിതി മഹാദുരന്തമാണ്:

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ 8.30 ശതമാനമായി ഉയർന്നതായി സെന്റർ ഫോർ മോണിറ്ററി ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) യുടെ കണക്കുകൾ കാണിക്കുന്നു. ഇത് 16 മാസത്തെ ഉയർന്ന നിരക്കാണ്. നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 10.09 ശതമാനമാണ് ഉയർന്നിരിക്കുന്നത്.


ആനുകാലിക ലേബർ ഫോഴ്‌സ് സർവേ പ്രകാരം 15 മുതൽ 29 വരെ പ്രായമുള്ള യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 25.5% ആയിരുന്നു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കനുസരിച്ച്, ഓരോ വർഷവും ഇന്ത്യയില്‍ തൊഴിൽ ചെയ്യാൻ തയാറായി പുറത്തിറങ്ങുന്ന 13 ദശലക്ഷം ആളുകളിൽ, നാല് മാനേജ്‌മെന്റ് പ്രൊഫഷണലുകളിൽ ഒരാൾക്കും, അഞ്ച് എഞ്ചിനീയർമാരിൽ ഒരാൾക്കും, ബിരുദധാരികളിൽ പത്തിൽ ഒരാൾക്കും മാത്രമേ ജോലി ലഭിക്കുന്നുള്ളൂ എന്ന കണക്കുകളും നമുക്ക് മുന്നിൽ ഉണ്ട്. ഇതും ഭാവിയിൽ കുറയും.

- 2019ന് ശേഷം വേതനം വര്‍ധിച്ചില്ല.


സ്ഥിരം ജീവനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമുള്ള വേതനം 2019 ന് ശേഷം വര്‍ധിച്ചിട്ടില്ലെന്ന് ഐഎല്‍ഒ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അവിദഗ്ധ തൊഴിലാളികള്‍ക്കിടയില്‍ വലിയൊരു വിഭാഗത്തിന് 2022 ല്‍ മിനിമം വേതനം പോലും ലഭിച്ചില്ല. സംസ്ഥാനങ്ങൾക്കിടയിലും, സംസ്ഥാനങ്ങളിൽ വ്യത്യസ്ത ജില്ലകൾക്കിടയിലും തൊഴിൽ രംഗത്ത് വലിയ അസമത്വം നിലനിൽക്കുന്നു.


വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ തൊഴിൽ അസമത്വം നിലനിൽക്കുന്നത്. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മോശം തൊഴില്‍ സാഹചര്യങ്ങളാണുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.


- എന്നാൽ കേന്ദ്ര ധനകാര്യ മന്ത്രാലയം ജൂലൈയിൽ മറ്റ് ചില വിചിത്രകണക്കുകൾ അവതരിപ്പിച്ചു.

കഴിഞ്ഞ ആറുവർഷമായി തൊഴിൽ വിപണി സൂചികകളിൽ ഇന്ത്യ പുരോഗതി കൈവരിക്കുകയും 2022-23ൽ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി കുറയുകയും ചെയ്തതായി പിരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) വിവരങ്ങള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ യുവാക്കളുടെ ന്യായമായ ആഗ്രഹങ്ങള്‍ക്കനുസൃതമായി, ജനസംഖ്യാടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ അത്യപൂര്‍വ സാമ്പത്തിക നേട്ടത്തിന് അനിവാര്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സർക്കാര്‍ സമീപനത്തിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ച 2023-24 സാമ്പത്തിക സർവേ ഊന്നല്‍ നല്‍കുന്നു.


PLFS പ്രകാരം, COVID-19 മഹാമാരിക്ക് പിന്നാലെ തൊഴിൽ ശക്തി പങ്കാളിത്ത നിരക്കിലെ (LFPR) വർധനയ്‌ക്കും തൊഴിലാളി-ജനസംഖ്യ അനുപാതത്തിനുമൊപ്പം (WPR) ഇന്ത്യയിലെ വാർഷിക തൊഴിലില്ലായ്മ നിരക്ക് (UR) (സാധാരണ നിലയില്‍ 15 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾ) കുറയുന്ന പ്രവണതയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്.

സ്വയം തൊഴിലിലേക്ക് മാറുന്നത് സ്ത്രീ തൊഴിലാളികളാണെന്ന് തൊഴിലാളികളുടെ തൊഴിൽ നിലയുമായി ബന്ധപ്പെട്ട് സർവേ പരാമർശിക്കുന്നു. കഴിഞ്ഞ ആറ് വർഷമായി പുരുഷ തൊഴിലാളികളുടെ എണ്ണം സ്ഥിരത പുലർത്തുമ്പോഴും ഗ്രാമീണ മേഖലയിലെ സ്ത്രീകൾ കൃഷിയുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും ഭാഗമാകുന്നതിന്റെ ഫലമായാണ് സ്ത്രീകളുടെ LFPR-ലെ കൃത്യമായ ഉയര്‍ച്ച.


യുവാക്കളുടെ (15-29 വയസ്സ്) തൊഴിലില്ലായ്മ നിരക്ക് 2017-18ലെ 17.8 ശതമാനത്തിൽ നിന്ന് 2022-23ൽ 10 ശതമാനമായി കുറഞ്ഞുവെന്ന് യുവ ജനസംഖ്യയ്‌ക്കനുസരിച്ച് യുവതയുടെ തൊഴിലവസരങ്ങളിലുണ്ടായ വർധന എടുത്തുകാണിച്ചുകൊണ്ട് സാമ്പത്തിക സർവേ പരാമർശിക്കുന്നു. EPFO പട്ടികയില്‍ പുതുതായി ചേര്‍ക്കപ്പെട്ടവരില്‍ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും 18 മുതല്‍ 28 വരെ പ്രായക്കാരാണ്.


കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗ്രാമീണ മേഖലകളിലുണ്ടായ ഉയർന്ന വേതന വര്‍ധനയ്ക്കൊപ്പം സംഘടിത ഉൽപ്പാദന മേഖല മഹാമാരിക്ക് മുന്‍പത്തെ നിലയിലേക്ക് തിരിച്ചുവന്നതായും ഇത് ഗ്രാമീണ മേഖലകളില്‍ അധിക ചോദനം സൃഷ്ടിക്കുന്നതിന് സാഹചര്യമൊരുക്കുമെന്നും സാമ്പത്തിക സർവേ പറയുന്നു. 2015-22 സാമ്പത്തികവര്‍ഷം ഗ്രാമപ്രദേശങ്ങളിലെ ഓരോ തൊഴിലാളിക്കും ലഭിക്കുന്ന വേതനത്തിന്റെ CAGR (സംയുക്ത വാർഷിക വളർച്ചാ നിരക്ക്) നഗരപ്രദേശങ്ങളിലെ 6.1 ശതമാനം വളര്‍ച്ചയെ അപേക്ഷിച്ച് 6.9 ശതമാനം വളര്‍ച്ച കൈവരിച്ചു.


സംസ്ഥാന തലത്തില്‍ വ്യവസായശാലകളുടെ എണ്ണത്തിലെ ആദ്യ ആറ് സംസ്ഥാനങ്ങൾ ഏറ്റവുമധികം വ്യാവസായിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരുമായിരുന്നു. തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായിരുന്നു വ്യാവസായിക തൊഴിലിൻ്റെ 40 ശതമാനത്തിലധികം. എന്നാല്‍ ഛത്തീസ്ഗഡ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ യുവ ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളിലാണ് 2018-22 സാമ്പത്തികവര്‍ഷങ്ങള്‍ക്കിടയിൽ ഏറ്റവും ഉയർന്ന തൊഴിൽ വളർച്ച രേഖപ്പെടുത്തിയത്.


EPFO-യില്‍ ചേര്‍ക്കല്‍ വര്‍ധിക്കുന്നു


EPFO-യിൽ പ്രതിവര്‍ഷം ചേര്‍ക്കുന്നവരുടെ എണ്ണം 2019 സാമ്പത്തിക വർഷത്തിലെ 61.1 ലക്ഷത്തിൽ നിന്ന് 2024 സാമ്പത്തിക വർഷം ഇരട്ടിയിലധികം വളര്‍ച്ച നേടി 131.5 ലക്ഷമായി. EPFO അംഗത്വത്തിന്റെ CAGR (പഴയ വിവരങ്ങള്‍ ലഭ്യമായവ) 2015 - 2024 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ 8.4 ശതമാനം വർധിച്ചു.


ഗ്രാമീണ വേതനത്തിലെ പ്രവണത


2014ലെ ശക്തമായ കാർഷിക വളർച്ച കാരണം ഗ്രാമീണ വേതനം പ്രതിമാസം 5 ശതമാനത്തിന് മുകളിൽ ഉയർന്നുവെന്നും, കാർഷിക മേഖലയിൽ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി നാമമാത്ര വേതന നിരക്ക് പുരുഷന്മാർക്ക് 7.4 ശതമാനവും സ്ത്രീകൾക്ക് 7.7 ശതമാനവും വർധിച്ചുവെന്നും 2023-24 സാമ്പത്തിക സർവേ സൂചിപ്പിക്കുന്നു. ഇതേ കാലയളവിൽ കാർഷികേതര ജോലികളിലെ വേതന വര്‍ധന പുരുഷന്മാരുടേത് 6.0 ശതമാനവും സ്ത്രീകളുടേത് 7.4 ശതമാനവുമായിരുന്നു.

According to the report, unemployment is increasing among the youth of the state.

Related Stories
മദ്യം വാങ്ങണോ? പ്രായം നോക്കണം...

Nov 16, 2024 11:49 AM

മദ്യം വാങ്ങണോ? പ്രായം നോക്കണം...

മദ്യം വാങ്ങണോ? പ്രായം...

Read More >>
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
Top Stories